
മോസ്കോ: റഷ്യയിൽ പഞ്ചാബ് സ്വദേശിയായ ഇന്ത്യൻ പൗരൻ മുങ്ങി മരിച്ചു(Indian citizen). പഞ്ചാബിലെ ലുധിയാന സ്വദേശി സായ് ധ്രുവ് കപൂർ(20) ആണ് മരിച്ചത്. ഇയാൾ സുഹൃത്തുക്കളോടൊപ്പം കടലിൽ നീന്തുന്നതിനിടയിൽ ശക്തമായ തിരമാലകളിൽ കുടുങ്ങുകയായിരുന്നു.
ധ്രുവ് മോസ്കോയിൽ പഠന വിസയിലാണ് എത്തിയത്. കഴഞ്ഞ ദിവസം ഇയാൾ വീട്ടിലേക്ക് വിളിച്ച് സുഹൃത്തുക്കളോടൊപ്പം ബീച്ചിൽ പോകുകയാണെന്ന് അറിയിച്ചിരുന്നതായി പിതാവ് പറഞ്ഞു.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് വിവരം. ധ്രുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.