

ന്യൂ ഡൽഹി: ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ അമേരിക്കയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. (Petroleum)
"ചരിത്രത്തിൽ ആദ്യമായി" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ വികസന നേട്ടത്തെ പറ്റി പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ എൽപിജി വിപണികളിൽ ഒന്ന് അമേരിക്കയിൽ തുറക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സുരക്ഷിതവും താങ്ങാനാവുന്ന വിലയിലും എൽപിജി വിതരണം ചെയ്യാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഏകദേശം 2.2 മെട്രിക് ടൺ എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വർഷത്തെ കരാറിൽ വിജയകരമായി ഒപ്പ് വച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ എൽപിജി വിപണികളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം എടുത്തുകാണിച്ചുകൊണ്ടായിരുന്നു പുരിയുടെ പോസ്റ്റ്.