
ഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചിയിലെ സൈനികത്താവളവും തകര്‍ത്തു. കറാച്ചിയിലെ മാലിര്‍ കന്റോണ്‍മെന്റിന് നേരേ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി സേന നേരത്തെ അറിയിച്ചിരുന്നു.
കറാച്ചി നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പാകിസ്താന്റെ സൈനികത്താവളമാണ് മാലിര്‍ കന്റോണ്‍മെന്റ്. ഇതിനുപുറമേ ലാഹോറിലെ റഡാര്‍ സ്‌റ്റേഷനും പാകിസ്താനിലെ വ്യോമതാവളങ്ങളായ റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍ തുടങ്ങിയവയും ഇന്ത്യന്‍ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. പാകിസ്താനിലെ സര്‍ഗോദ, ഭുലാരി, ജകോബബാദ് വ്യോമതാവളങ്ങളും ഇന്ത്യന്‍ തിരിച്ചടിയില്‍ തകര്‍ന്നു.
പാക് ആക്രമണത്തിൽ ഇന്ത്യയ്ക്ക് വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു.തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാൻ കഴിഞ്ഞു.ഓപ്പറേഷൻ സിന്ദൂരന്‍റെ ആധിപത്യത്തിൽ മൂന്ന് സേനകളുടെയും യോജിച്ച പങ്കാളിത്തമുണ്ടായിരുന്നു.