
ന്യൂഡൽഹി: റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന(MiG-21 fighter jets). റഷ്യൻ നിർമ്മിത മിഗ് -21 യുദ്ധവിമാനങ്ങളാണ് സെപ്റ്റംബറോടു കൂടി നിർത്തലാക്കുന്നത്.
മിഗ് -21 യുദ്ധവിമാനങ്ങളുടെ ശേഷിക്കുന്ന സ്ക്വാഡ്രണുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എംകെ1എ യുദ്ധവിമാനങ്ങളാവും ഇനി ഉണ്ടാവുക.
അതേസമയം ഇന്ത്യയുടെ ആകാശ സംരക്ഷണത്തിൽ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വ്യോമസേനയുടെ അതിജീവനശേഷിയുള്ള മിഗ്-21 യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.