
.ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ലെന്ന് സൂചന. നിലവിലെ ബംഗ്ലാദേശ് സർക്കാർ നടപടിക്രമങ്ങൾ പാലിച്ചല്ല ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ശൈഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈകമീഷൻ വിദേശകാര്യമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഡിസംബർ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിളളൽ വീണിരുന്നു. ഇതിനിടെയാണ് ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് ഉയർത്തിയത്.കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Sheikh Hasina)
നിലവിൽ ബംഗ്ലാദേശ് നൽകിയിട്ടുള്ള അപേക്ഷ ശൈഖ് ഹസീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐ.സി.ടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചത്.