
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലേറെ മികച്ചതാണെന്നും 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ർ ഗീത ഗോപിനാഥ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗീത ഗോപിനാഥിന്‍റെ പരാമർശം. സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി പറഞ്ഞപ്പോൾ, ഏഴ് ശതമാനമാണ് ഐ.എം.എഫിന്‍റെ പ്രവചനം.