
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചിരിക്കുന്ന സഹചാര്യത്തിൽ ജമ്മുവിലെ താവി നദിയിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പാകിസ്താന് മുന്നയിപ്പ് നൽകി ഇന്ത്യ(flood). ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി ഞായറാഴ്ചയാണ് വിവരം കൈമാറിയത്.
വിവരം അറിയിക്കാൻ ഇന്ത്യ പാകിസ്ഥാനുമായി ഔദ്യോഗിക സ്രോതസ്സുകൾ വഴി ബന്ധപെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യയോ പാകിസ്ഥാനോ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യത്തെ പ്രധാന സമ്പർക്കമാണിതെന്ന് വൃത്തങ്ങൾ അറിയിച്ചു.