Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeNationalഇന്ത്യ-US വ്യാപാര കരാർ: പാർലമെൻ്റ് പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം | India-US trade...

ഇന്ത്യ-US വ്യാപാര കരാർ: പാർലമെൻ്റ് പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം | India-US trade deal

ന്യൂഡൽഹി: ട്രംപിന്റെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന ആരോപണവുമായി പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചു എന്ന റിപ്പോർട്ടുകൾ എന്നിവ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.(India-US trade deal, Opposition to disrupt Parliament)

താരിഫ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ജനറൽ എം.എം. നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപാര കരാർ കൂടി എത്തുന്നതോടെ പാർലമെന്റ് കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala