
ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ തീരുമാനമായി(India-UK Free Trade Agreement). മൂന്ന് വർഷത്തെ എഫ്‌ടിഎ ചർച്ചകൾക്ക് ശേഷമാണ് വ്യാപാരകരാറിന് അംഗീകാരം ലഭിച്ചത്. ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടു.
കരാർ ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.കെയിലേക്ക് എളുപ്പത്തിലുള്ള വ്യാപാര പ്രവേശനം സാധ്യമാക്കും. യു.കെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നേരത്തെ 100% നികുതി ചുമത്തിയിരുന്നു.
കരാർ പ്രാബല്യത്തിലാകുന്നതോടെ യു.കെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10% ആയി കുറയും. ഇതിന് പകരമായി ഇന്ത്യൻ നിർമാതാക്കളുടെ ഇലക്ട്രിക്ക് - ഹൈബ്രിഡ് വാഹനങ്ങൾ ബ്രിട്ടീഷ് വിപണിയിലേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കരാർ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ.