
ഡൽഹി: മ്യാൻമറുമായി പങ്കിടുന്ന അതിർത്തി പൂർണമായി അടയ്ക്കാൻ ഇന്ത്യ. 31,000 കോടി രൂപ മുടക്കി 1,643 കിലോമീറ്റർ നീളത്തിലാണ് വേലികെട്ടുക. അനധികൃത ആയുധക്കടത്തിന്റെയും മയക്കുമരുന്ന് കടത്തിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ അതിര്‍ത്തിയാണ് ഇന്ത്യ അടച്ചുപൂട്ടുന്നത്.
അതിർത്തിയുടെ 30 കിലോമീറ്റർ ചുറ്റളവിൽ വേലികെട്ടൽ കഴിഞ്ഞതായി ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കി.