റഷ്യയിൽ നിന്ന് ഇന്ത്യ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും: മോദി - പുടിൻ കൂടിക്കാഴ്ച്ചയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും | Russia

ബഹിരാകാശ സഹകരണത്തിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും
India to buy semi-cryogenic engines from Russia
Updated on

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് ഇന്ത്യ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിനിടെ ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷ.(India to buy semi-cryogenic engines from Russia)

ഇന്ത്യ ആർഡി-191 എഞ്ചിനുകളാകും റഷ്യയിൽ നിന്ന് വാങ്ങുക. എൽ.വി.എം. 3 റോക്കറ്റ് പതിപ്പിൽ ഈ ആർഡി-191 എഞ്ചിനുകൾ ഇന്ത്യ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും (ദ്രവ ഓക്സിജൻ) ഉപയോഗിക്കുന്ന പ്രത്യേക തരം എഞ്ചിനുകളാണ് സെമി ക്രയോജനിക് എഞ്ചിനുകൾ. നിർണായക ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നാളെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കും. വ്യാപാര, പ്രതിരോധ മേഖലകളിലെ കൂടുതൽ ഇന്ത്യ-റഷ്യ സഹകരണം കൂടിക്കാഴ്‌ചയിൽ ചർച്ചയാകും. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സുപ്രധാനമായ മോദി-പുടിൻ ചർച്ചകൾ നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്ന് പല യൂറോപ്യൻ രാജ്യങ്ങളും നിലപാട് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com