
ശ്രീനഗർ: സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയതിന് പിന്നാലെ ചെനാബ് നദിയിൽ ഇന്ത്യ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമ്മിക്കാൻ ഒരുങ്ങുന്നു(Chenab River). 1856 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് നിർമിക്കുക.
സാവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ ആരംഭിച്ചു. ജമ്മു കശ്മീർ പവർ ഡെവലപ്‌മെന്റ് കോർപ്പറേഷനും എൻ.എച്ച്.പി.സിയും സംയുക്തമായണ് പദ്ധതി നടപ്പിലാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നിർമ്മിക്കുന്ന ഈ മെഗാ പദ്ധതിക്ക് 22,704 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അതേസമയം, 1980-കളിൽ വിഭാവനം ചെയ്ത പദ്ധതിയെ പാകിസ്ഥാൻ എതിർത്തിരുന്നു.