‘ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം’; മോഹൻ ഭഗവത്

‘ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം’; മോഹൻ ഭഗവത്
Published on

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് ആർഎസ്എസ് ​തലവൻ മോഹൻ ഭഗവത് വ്യക്തമാക്കി . നാഗ്പൂരിൽ നടന്ന 'കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനസംഖ്യ കുറയുന്നത് ആശങ്കാജനകമായ കാര്യമാണ്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണെന്ന് കണക്കുകൾ പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com