'ഇന്ത്യയെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണം, അല്ലാത്തപക്ഷം യു എന്നിന് പ്രസക്തി നഷ്ടമാകും': ഫിൻലൻഡ് പ്രസിഡൻ്റ് | UN

ആഗോള സ്ഥിരതയ്ക്ക് ഒഴിവാക്കാനാകാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും സ്റ്റബ്ബ് പറഞ്ഞു
'ഇന്ത്യയെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണം, അല്ലാത്തപക്ഷം യു എന്നിന് പ്രസക്തി നഷ്ടമാകും': ഫിൻലൻഡ് പ്രസിഡൻ്റ് | UN
Published on

ന്യൂഡൽഹി: ഇന്ത്യയെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ (UNSC) ഉൾപ്പെടുത്തണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്ബ് ആവശ്യപ്പെട്ടു. ലോകത്തിലെ അടുത്ത സൂപ്പർ പവറായി, അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ഇടംപിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(India should be included in the UN Security Council, says Finnish President)

ഇന്ത്യക്ക് സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകാത്തപക്ഷം ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിൻ്റെ പ്രസക്തി നഷ്ടമാകുമെന്നും സ്റ്റബ്ബ് കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് സ്റ്റബ്ബ്. ഇന്ത്യക്കും മറ്റ് വികസ്വര രാജ്യങ്ങൾക്കും യു.എൻ്റെ അജണ്ടകളെ രൂപപ്പെടുത്തുന്നതിൽ കൂടുതൽ അവസരം നൽകാത്തപക്ഷം ഐക്യരാഷ്ട്ര സംഘടന ദുർബലമാകും.

"സുരക്ഷാ സമിതി വികസിപ്പിക്കേണ്ടതുണ്ട്. അതിലെ അംഗസംഖ്യ ഇരട്ടിയെങ്കിലുമാക്കേണ്ടതുണ്ട്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങൾ സുരക്ഷാ സമിതിയിലില്ലാത്തത് ശരിയായ കാര്യമല്ല," അലക്‌സാണ്ടർ സ്റ്റബ്ബ് വ്യക്തമാക്കി. സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കുമ്പോൾ ലാറ്റിനമേരിക്കയിൽനിന്ന് ഒരു രാജ്യത്തെയും ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഈരണ്ടു രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഗോള സ്ഥിരതയ്ക്ക് ഒഴിവാക്കാനാകാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും സ്റ്റബ്ബ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com