ന്യൂഡൽഹി: ട്രംപിന്റെ ഭരണകൂടവുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കത്തിൻ്റെ ഭാഗമായി ഇന്ത്യ അമേരിക്കയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുത്തനെ വർദ്ധിപ്പിച്ചു. ഒക്ടോബർ 27 വരെ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 540,000 ബാരലായി ഉയർന്നു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണിത്. ഈ വർധനവ് ശ്രദ്ധേയമാണ്.(India sharply increases crude oil imports from US)
ഒക്ടോബറിൽ അമേരിക്കയിൽ നിന്ന് പ്രതിദിനം ഏകദേശം 575,000 ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. നവംബറിൽ ഇത് പ്രതിദിനം ഏകദേശം 400,000–450,000 ബാരലായി ഉയരാൻ സാധ്യതയുണ്ട്. ഈ വർഷം ആദ്യം ശരാശരി 300,000 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടായിരുന്നത്.
ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വ്യാപാരരംഗത്തെ തർക്കങ്ങൾ ഒഴിവാക്കാനുമുള്ള ഇന്ത്യൻ സർക്കാരിൻ്റെ തന്ത്രപരമായ നീക്കമായാണ് എണ്ണ ഇറക്കുമതിയിലെ ഈ വർധനവിനെ വിലയിരുത്തുന്നത്.