
ന്യൂഡൽഹി: കടലിനടിയിലെ യുദ്ധ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ(undersea warfare). ഇതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ ഇന്ത്യ ഒരു ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന രണ്ട് മെഗാ അന്തർവാഹിനി കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് വിവരം.
ഫ്രഞ്ച് നേവൽ പ്രതിരോധ ഗ്രൂപ്പും സർക്കാർ ഉടമസ്ഥതയിലുള്ള മസഗോൺ ഡോക്ക് ലിമിറ്റഡും തമ്മിലാണ് കാരർ ഒപ്പിടുക. കരാർ പ്രകാരം 3 സ്കോർപീൻ അന്തർവാഹിനികളാണ് സംയുക്തമായി നിർമ്മിക്കുക. ചൈനയുടെ വർദ്ധിച്ചുവരുന്ന നാവിക ശക്തിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.