
വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരം. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാംപിള്‍ പരിശോധനാ ഫലം ലഭിച്ചാലേ മങ്കിപോക്‌സ് സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
രാജ്യത്തെ വിമാനത്താവളങ്ങളിൽ അടക്കം ജാഗ്രത കർശനമാക്കി.രോഗലക്ഷണങ്ങൾ ഉള്ളവരെ കർശന നിരിക്ഷണത്തിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. കൂടുതൽ നടപടികൾ ഇന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനിക്കും.