
ഡല്‍ഹി: ഇന്ത്യ-പാകിസ്താൻ വിഷയത്തിൽ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ല.
ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടി. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വ്യക്തമാക്കി. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ.
പാകിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്ത്. വെടിനിര്‍ത്തലിനായി ഇടപെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇന്ത്യ - അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറില്‍ ചർച്ചകൾ തുടരുന്നു. രണ്ട് രാജ്യങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ കരാറിൽ ധാരണയിലെത്തണം. അതാണ് അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രി വിശദീകരിച്ചു.