
വാഷിംഗ്ടൺ ഡിസി: ദിവസംഹങ്ങളായി തുടരുന്ന ഇന്ത്യ-പാക് സംഘർഷത്തിൽ എത്രയുംവേഗം പരിഹാരം കാണണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു(Donald Trump).
ഇരു രാജ്യങ്ങളുമായി സൗഹൃദബന്ധമുണ്ടെന്നും സംഘർഷം തുടരുന്നതിനോട് താല്പര്യമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാകുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഇതേ ആവശ്യവുമായി ട്രംപ് രംഗത്തെത്തുന്നത്.
പ്രശ്നം പരിഹരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റു ആണ് അറിയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക നടപടി കൂടുതൽ ശക്തമാകുന്നതിനിടെയും സംഘർഷം രൂക്ഷമാകുന്നതിനിടെയുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ഈ പ്രസ്താവന വന്നത്.