
മഹാരാഷ്ട്ര: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം( India-Pakistan Asia Cup 2025). ഇന്ന് ദുബായിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ ശിവസേന വനിതാ പ്രവർത്തകരാണ് സിന്ദൂരവും കൈകളിലേന്തി പ്രതിഷേധം നടത്തിയത്.
ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 ക്രിക്കറ്റ് മത്സരത്തിനെതിരെ ശിവസേന പ്രകടനം നടത്തുമെന്നും വനിതാ പ്രവർത്തകർ പ്രധാനമന്ത്രി മോദിക്ക് എല്ലാ വീട്ടിൽ നിന്നും സിന്ദൂരം അയയ്ക്കുമെന്നും പാർട്ടി മേധാവി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്.