
ന്യൂഡൽഹി : ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിവച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. (India on Trump's remarks)
അതൊരു നല്ല നടപടിയാണ് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നത് സംബന്ധിച്ച പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.