Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeNationalUS നയിക്കുന്ന 'പാക്സ് സിലിക്ക' സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി അംഗമായി |...

US നയിക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി അംഗമായി | Pax Silica

🎙️ Latest Podcast

ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ ‘പാക്സ് സിലിക്ക’യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി’യിൽ വെള്ളിയാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചത്.(India officially joins US-led Pax Silica alliance)

അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യാവശ്യമായ വിഭവങ്ങൾ സുരക്ഷിതമായി ലഭ്യമാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തന്ത്രപ്രധാന സഖ്യമാണിത്. പ്രധാനമായും മൂന്ന് മേഖലകളിലാണ് ഈ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാറ്ററികൾക്കും മറ്റ് നൂതന സാങ്കേതിക വിദ്യകൾക്കും ആവശ്യമായ ധാതുക്കൾ, സെമികണ്ടക്ടറുകൾ,  എഐ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണിത്.

കഴിഞ്ഞ ഡിസംബറിൽ വാഷിംഗ്ടണിൽ നടന്ന ഉച്ചകോടിയിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഓസ്‌ട്രേലിയ, ഗ്രീസ്, ഇസ്രായേൽ, ജപ്പാൻ, ഖത്തർ, കൊറിയ, സിംഗപ്പൂർ, യുഎഇ, യുകെ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിലുണ്ട്. ഇന്ത്യ കൂടി എത്തിയതോടെ സഖ്യത്തിന്റെ കരുത്ത് വർദ്ധിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.