
മഹൗ: ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നതോ ആക്രമണം ആരംഭിക്കുന്നതോ ആയ ഒരു രാഷ്ട്രമല്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഏത് വെല്ലുവിളിയെയും നിർണായക ശക്തിയോടെ നേരിടുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി(Defence Minister Rajnath Singh).
മധ്യപ്രദേശിലെ മഹൗവിലുള്ള ആർമി വാർ കോളേജിൽ നടന്ന ത്രി-സേവന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് എതിരായി ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധ തയ്യാറെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
ആധുനിക യുദ്ധങ്ങൾ ഇനി കരയിലും കടലിലും വായുവിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.