
ചെന്നൈ: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് പുതുച്ചേരിയിൽ സമ്പൂർണ ബന്ദിന് ആഹ്വാനം. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെതിരെ ജനരോഷമുയർന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.