പാക്കിസ്ഥാനുമായുള്ള തർക്ക പരിഹാര ചർച്ച; ഇന്ത്യ പിൻമാറിയേക്കും | Dispute resolution discussion

സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചു
Sindhu River
Published on

ന്യൂഡൽഹി: ലോകബാങ്ക് ഇടപെട്ടുള്ള പാക്കിസ്ഥാനുമായുള്ള തർക്ക പരിഹാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിൻമാറിയേക്കും. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. ഇതു സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. രണ്ടു ജലവൈദ്യുത പദ്ധതികളിൽ പാക്കിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ സുരക്ഷാ സമിതി. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നിൽക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്നും സുരക്ഷാ സമിതി പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങളോടും ഇന്ത്യയോടും നേപ്പാളിനോടും സുരക്ഷാസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സുരക്ഷാ സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. നിന്ദ്യമായ ഭീകരപ്രവർത്തനത്തിനു പിന്നിലുള്ള കുറ്റവാളികളെയും സംഘാടകരെയും ധനസഹായം നൽകുന്നവരെയും സ്പോൺസർമാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സുരക്ഷാ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com