"ഇന്ത്യ കൂടുതൽ ദ്വിതീയ ഉപരോധങ്ങൾ കാണാൻ പോകുന്നു"; താരിഫ് വർദ്ധനവിന് പിന്നാലെ ഭീഷണിയുമായി ട്രംപ് | tariff

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് മേൽ കൂടുതൽ "ദ്വിതീയ ഉപരോധങ്ങൾ" ഉടൻ തന്നെ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്.
tariff
Published on

വാഷിംഗ്ടൺ: ഇന്ത്യൻ ഇറക്കുമതികൾക്ക് അധിക തീരുവ ചുമത്തിയ യു.എസ് ഭരണകൂടം വീണ്ടും ഭീഷണിയുമായി രംഗത്തെത്തി(tariff). ഇന്ത്യയ്ക്ക് 25% അടക്ക തീരുവ ചുമത്തിയിട്ട് 8 മണിക്കൂർ ആകുന്നുള്ളുവെന്നും കൂടുതൽ ഉപരോധങ്ങൾ ഇന്ത്യ അവൻ ഇരികുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് മേൽ കൂടുതൽ "ദ്വിതീയ ഉപരോധങ്ങൾ" ഉടൻ തന്നെ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിലവിൽ ഇന്ത്യൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് 50% തീരുവയാണ് ചുമത്തിയിട്ടുള്ളത്.

"എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കാണാൻ പോകുകയാണ്. നിങ്ങൾക്ക് ഇത്രയധികം ദ്വിതീയ ഉപരോധങ്ങൾ കാണാൻ പോകുകയാണ്" - ട്രംപ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com