
ന്യൂഡൽഹി: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Sushila Karki). നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി രാജ്യത്തിന്റെ പുതിയ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി എക്‌സിലൂടെ അഭിനന്ദനമറിയിച്ചത്.
"നേപ്പാളിന്റെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബഹുമാനപ്പെട്ട സുശീല കർക്കി ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നേപ്പാളിലെ സഹോദരീ സഹോദരന്മാരുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്" - പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.