
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട ആദ്യ അഞ്ചു നഗരങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിൽ. എയർ ക്വാളിറ്റി മോണിറ്റർ ആയ 'ഐക്യു എയർ' ആണ് ലോകത്തിലെ ഏറ്റവും മലിനമാകപ്പെട്ട 100 നഗരങ്ങളുടെ റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്. പാകിസ്താനിലെ ലാഹോർ ആണ് ഒന്നാമത്.
206 AQI മായി ഇന്ത്യൻ തലസ്ഥാനം രണ്ടാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ അഞ്ചാം സ്ഥാനത്തുണ്ട്.