
ഡൽഹി: പാകിസ്താനെതിരെ കൃത്യമായ തയ്യാറെടുപ്പോടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇരു രാജ്യങ്ങൾ തമ്മിലെ സംഘർഷം രൂക്ഷമാക്കുന്നു സ്ഥിതിയിലെത്തിയിരിക്കുന്നു.ഈ സാഹചര്യത്തിലാണ് ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു വിട്ടിരിക്കുന്നത്.
കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ചെനാബ് നദിയിലെ സലാൽ ഡാം തുറന്നതോടെ പാകിസ്താനിൽ പ്രളയ സാധ്യത വർധിച്ചിരിക്കുന്നു.
അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പാകിസ്താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് വലിയ രീതിയിൽ ബാധിക്കും.