
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ വ്യോമാതിർത്തി പാകിസ്ഥാൻ വിമാനങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു(NOTAM ). ഇത് ഒരു മാസത്തേക്ക് കൂടി ഇന്ത്യ നീട്ടി. ജൂലൈ 23 വരെ നീട്ടിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജൂൺ 23 ന് നിലവിൽ വന്ന NOTAM (വിമാന ജീവനക്കാർക്കുള്ള അറിയിപ്പ്) നിലനിർത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഇത് പ്രകാരം, പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങൾ ജൂലൈ 23 വരെ തുടരും. ജൂലൈ 23 വരെ പാകിസ്ഥാൻ എയർലൈനുകളോ സൈനിക വിമാനങ്ങളോ പ്രവർത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ഉൾപ്പെടെ പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തി നിരോധിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിരീകരിച്ചു.