പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ |india-pak

മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കുന്നതിനു വിലക്കില്ല.
air space
Published on

ഡൽഹി : പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ.ഒക്ടോബർ 23 വരെ ഇന്ത്യ നീട്ടിയത്. ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബർ 23 വരെ നീട്ടിയിരുന്നു.

മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കുന്നതിനു വിലക്കില്ല. പാക്ക് വ്യോമ മേഖല അടച്ചതിനാൽ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രിൽ 30ന് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com