ഇന്ത്യ-ചൈന ബന്ധം ; ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി |Ind-China

ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു.
IND- china
Published on

ഡൽഹി : ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറി.

അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമാണ്. സ്ഥിരതയുള്ളതും പ്രവചനാതീതവും ക്രിയാത്മകവുമായ ബന്ധം പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവന നൽകും.കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമാണെന്നും മോദി ചൂണ്ടിക്കാട്ടി.

അതേ സമയം, അതിർത്തി തർക്കം പരിഹരിക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘവുമായി വാങ് യീ ഇന്ന് ചർച്ച നടത്തി. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തിൽ സമ്മതിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com