ഡല്‍ഹി : അഞ്ചു വര്‍ഷത്തിനുശേഷം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും. നവംബർ 9ന് രാത്രി 10 മണിക്ക് ആദ്യ വിമാന സര്‍വീസായ കൊല്‍ക്കത്ത - ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം പുറപ്പെടും.
ഷാങ്ഹായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളും നവംബര്‍ ഒൻപതു മുതല്‍ പുനരാരംഭിക്കും. ഇന്‍ഡിഗോയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഗ്വാങ്ചൗ വിമാന സര്‍വീസ് നവംബര്‍ 10 മുതല്‍ ആരംഭിക്കും.
കഴിഞ്ഞ മാസം, ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വിമാന സർവീസുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. ഇതേ തുടർന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.