ഇന്ത്യാ, ചൈന സൈനിക പിന്‍മാറ്റം ഡെപ്സാങ്, ഡെംചോക്ക് മേഖലകളിൽ മാത്രം: ഈ മാസം 29ന് പൂർത്തിയാകും | India-china border

സൈന്യത്തെ ഇരുവശങ്ങളിൽ നിന്നും പൂർണമായി പിൻവലിച്ച്, താൽക്കാലിക ടെൻറുകൾ പൂർണമായി പൊളിച്ചുമാറ്റുന്ന നീക്കം ഈ മാസം 28, 29ഓടെ പൂർത്തിയാകുമെന്നാണ് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കിയത്
ഇന്ത്യാ, ചൈന സൈനിക പിന്‍മാറ്റം ഡെപ്സാങ്, ഡെംചോക്ക് മേഖലകളിൽ മാത്രം: ഈ മാസം 29ന് പൂർത്തിയാകും | India-china border
Published on

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന സൈനിക പിന്‍മാറ്റം നടക്കുന്നത് ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് മേഖലകളില്‍ മാത്രമെന്നറിയിച്ച് കരസേന വൃത്തങ്ങള്‍.( India-china border)

ഇരുവശത്തേയും സൈനിക പിന്മാറ്റം ചൊവ്വാഴ്ച്ചയോടെയാണ് പൂർത്തിയാവുക. നിയന്ത്രണ മേഖലയിലെ അതിർത്തിയിൽ മുൻപുണ്ടായിരുന്ന രീതിയിൽ പട്രോളിംഗ് നടത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടായത് കഴിഞ്ഞ ആഴ്ച്ചയാണ്.

ഇത്തരമൊരു തീരുമാനം എടുത്തത് സൈനിക-നയതന്ത്ര തലങ്ങളിൽ നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ്.

സൈന്യത്തെ ഇരുവശങ്ങളിൽ നിന്നും പൂർണമായി പിൻവലിച്ച്, താൽക്കാലിക ടെൻറുകൾ പൂർണമായി പൊളിച്ചുമാറ്റുന്ന നീക്കം ഈ മാസം 28, 29ഓടെ പൂർത്തിയാകുമെന്നാണ് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com