ഓസ്‌ട്രേലിയയെ വീഴ്ത്തി, ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ | Champions Trophy

Champions Trophy final
Published on

ദുബായ്: ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു . സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍(45), കെ.എല്‍ രാഹുല്‍(42), ഹാര്‍ദിക് പാണ്ഡ്യ(28) എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി.

Related Stories

No stories found.
Times Kerala
timeskerala.com