
ന്യൂഡൽഹി: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയ്ക്ക് സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും നാവികസേനകൾ വെടിവയ്പ്പ് അഭ്യാസങ്ങൾ നടത്താൻ ഒരുങ്ങുന്നു(firing exercises).
ആഗസ്റ്റ് 11 ഉം 12 ഉം തീയതികളിൽ അറബിക്കടലിലാണ് ഇരു രാഷ്ട്രങ്ങളിലെയും നാവികസേനകൾ വെവ്വേറെ അഭ്യാസ പ്രകടനങ്ങൾ നടത്തുക. ഗുജറാത്തിലെ പോർബന്ദർ, ഓഖ തീരങ്ങളിൽ ഇന്ത്യൻ നാവികസേന അഭ്യാസം നടത്തും.
പാകിസ്ഥാൻ നാവികസേന പ്രാദേശിക ജലാതിർത്തിക്കുള്ളിൽ അവരുടെ വെടിവയ്പ്പ് മേഖല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യോമസേനയ്ക്കുനിർദേശങ്ങൾള്ള പുറപ്പെടുവിച്ചു കഴിഞ്ഞു. ഇന്ന് ഇത് സംബന്ധിച്ച വിവരം പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.