അതിർത്തി പ്രശ്നം: ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയെന്ന് വിവരം; സൗഹൃദം തുടരാൻ ധാരണ | China
ന്യൂഡൽഹി: അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(India and China reportedly held talks on Border issue)
ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം തുടർന്നും നിലനിർത്താൻ ധാരണയായി. കൂടാതെ, സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയ്ക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അതിർത്തി വിഷയത്തിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്.
നേരത്തെ, ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശന വേളയിൽ, ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും മറിച്ച് വികസന പങ്കാളികളാണെന്നും മോദി പറഞ്ഞിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്ന് ചർച്ചകൾ നടന്നിരുന്നു.
