സ്വാതന്ത്ര്യ ദിനം നാളെ: കർശന സുരക്ഷയിൽ ചെങ്കോട്ട; സുരക്ഷയ്ക്ക് സ്‌നൈപ്പർമാരുൾപ്പടെ 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ | Independence Day

ചെങ്കോട്ടയിലും പരിസര പ്രദേശത്തും സുരക്ഷയ്ക്കായി ബഹുനില കെട്ടിടങ്ങളിൽ സ്‌നൈപ്പർമാരുൾപ്പടെ 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Independence Day
Published on

ന്യൂഡൽഹി: നാളെ രാജ്യം 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ കർശന നിരീക്ഷണത്തിൽ ന്യൂഡൽഹി(Independence Day). ചെങ്കോട്ടയിലും പരിസര പ്രദേശത്തും സുരക്ഷയ്ക്കായി ബഹുനില കെട്ടിടങ്ങളിൽ സ്‌നൈപ്പർമാരുൾപ്പടെ 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

നഗരത്തിലുടനീളം 8000 ൽ അധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷം വാണിജ്യ വാഹനങ്ങൾക്ക് പാതയിലൂടെ നിരോധനം ഏർപെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഡൽഹിയിൽ നിന്നും ചെങ്കോട്ടയിലേക്കുള്ള എല്ലാ പാതകളും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.

ഇവിടെ ഡൽഹി പോലീസിനെയും സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കർശന സുരക്ഷാ കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com