ചെന്നൈ : നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. തമിഴ് നടന് സീ ഷെൽ എന്ന പേരില്‍ ഹോട്ടലുകളുണ്ട്. (Income Tax Raid on Arya's hotels)
നികുതി വെട്ടിപ്പാണ് റെയ്ഡിന് കാരണമെന്നാണ് വിവരം. നടൻ്റെ ഹോട്ടൽ ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ എന്നിവിടങ്ങളിലാണ്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നിവയാണ് ആര്യക്കെതിരെയുള്ള ആരോപങ്ങളെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത് അണ്ണാനഗറിലാണ്.