
ന്യൂഡൽഹി: പ്രവർത്തനരഹിതമായ പാൻ കാർഡുകൾ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയ്‌ക്കൊരുങ്ങി ആദായനികുതി വകുപ്പ്(PAN cards). പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
അല്ലാത്തപക്ഷം ഇത്തരം കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് 10,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് വിവരം. ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുക, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നികുതി അടയ്‌ക്കൽ സംബന്ധിച്ച് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിട്ടുള്ളതാണ്.