
ഡൽഹി: സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല.ഇന്നലെ ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ല.മുനമ്പത്തെ ആളുകളുടെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ ആരും ശ്രമിച്ചില്ല. വർഷങ്ങളായുള്ള മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് നരേന്ദ്ര മോദിയാണ്.
മോദിക്ക് വോട്ട് ചെയ്യുന്നവർ അവിടെയില്ലാതിരുന്നിട്ടും വിഷയത്തിന് പരിഹാരം കണ്ടു. മറ്റ് രാഷ്ട്രീയ പാർട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.