
അഹമ്മദാബാദ്: സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു(murder). ചൊവ്വാഴ്ചയാണ് വഴക്കിനിടെ സെവൻത് ഡേ അഡ്വെന്റിസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് ജൂനിയർ വിദ്യാർത്ഥി, സീനിയർ വിദ്യാർത്ഥിയായ നയൻ സാന്റാനിയെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതക വാർത്ത പുറത്തു വന്നതിന് പിന്നാലെ തന്നെ സ്കൂളിന് പുറത്ത് ബന്ധുക്കളും നാട്ടുകാരും ശക്തമായി പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച നാട്ടുകാർ സ്കൂൾ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. ഇതിനു പുറമെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം സിറ്റി പോലീസുമായി ഏറ്റുമുട്ടി. തുടർന്ന് സംഘർഷത്തിൽ ഏർപെട്ടവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.