
മഹാരാഷ്ട്ര: മുംബൈയിലെ ബോറിവാലി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തുകയും അഭ്യാസം നടത്തുകയും ചെയ്ത ഒരാൾ അറസ്റ്റിൽ(train). ഗുജറാത്തിലെ വൽസാദ് സ്വദേശിയായ നാഥു ഗോവിന്ദ് ഹൻസ(35) ആണ് അറസ്റ്റിലായത്.
തീവണ്ടിയിലെ വനിതാ കമ്പാർട്ടുമെന്റിലാണ് ഇയാൾ പ്രകടനം നടത്തിയത്. സംഭവം നടന്നയുടൻ യാത്രക്കാരിൽ ഒരാൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ റെയിൽവേ പോലീസ് നടപടിയെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.