

മധ്യപ്രദേശ്: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ 60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ(Fraud). മഹാരാഷ്ട്ര സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിയെ ഏതാനും മാസങ്ങൾക്ക് മുമ്പ് ഹരിയാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശേഷം മറ്റ് പ്രതികൾക്കായി ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തിവരവെയാണ് മഹാരാഷ്ട്ര സ്വദേശി പിടിയിലായത്. രാജ്യത്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തതായാണ് വിവരം. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.