ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്ത സംഭവം: സ്ത്രീയ്ക്കും യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ | Electric kettle

15 പേർക്ക് ചായ തയ്യാറാക്കി നൽകിയെന്നും സ്ത്രീ ദൃശ്യങ്ങളിൽ പറയുന്നുണ്ടായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്ത സംഭവം: സ്ത്രീയ്ക്കും യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ | Electric kettle
Published on

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാചകം ചെയ്ത സ്ത്രീക്കെതിരെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. മഹാരാഷ്ട്രയിലെ ട്രെയിൻ യാത്രയ്ക്കിടെ എ.സി. കംപാർട്ട്‌മെൻ്റിൽ വെച്ച് സ്ത്രീ നൂഡിൽസ് തയ്യാറാക്കുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സെൻട്രൽ റെയിൽവേയുടെ ഈ നടപടി.(Incident of cooking noodles in an electric kettle during a train journey)

ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കെതിരെയും, ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനുമെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. നിയമവിരുദ്ധവും ശിക്ഷാർഹവും അപകടകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ മാറിനിൽക്കണമെന്ന് റെയിൽവേ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

എ.സി. കംപാർട്ട്‌മെൻ്റിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് സ്ത്രീ നൂഡിൽസ് പാചകം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ കെറ്റിൽ ഉപയോഗിച്ച് 15 പേർക്ക് ചായ തയ്യാറാക്കി നൽകിയെന്നും സ്ത്രീ ദൃശ്യങ്ങളിൽ പറയുന്നുണ്ടായിരുന്നു.

ട്രെയിനിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നതിനെ തുടർന്നാണ് റെയിൽവേ നടപടിക്ക് ഒരുങ്ങുന്നത്. ട്രെയിൻ യാത്രയ്ക്കിടെ പാചക ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തീപിടിത്തത്തിന് സാധ്യത നൽകുന്ന ഗുരുതരമായ സുരക്ഷാ ലംഘനമാണ്.

Related Stories

No stories found.
Times Kerala
timeskerala.com