
വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറയിൽ ആറു വയസുകാരിയെ പുലി പിടികൂടിയതായി പരാതി(leopard). ജാർഖണ്ഡിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളായ റോഷിണിയെയാണ് പുലി കൊണ്ട് പോയത്.
കുട്ടി വീട്ടിൽ കളിച്ചുകൊണ്ട് നില്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കുട്ടിയെ പുലി പിടികൂടിയത്. വാൽപ്പാറയ്ക്ക് സമീപമുള്ള ഒരു തേയിലത്തോട്ടത്തിലേക്കാണ് പുലി കുട്ടിയെ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം.
കുട്ടിക്കായി ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ന് ഡ്രോൺ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുക. കുട്ടിയെ കണ്ടെത്തുന്നതിന് കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്ന് ഉൾവനത്തിൽ തിരച്ചിൽ നടത്തും.