ബാംഗ്ലൂർ മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടകയിൽ | Bangalore Metro

4 മണിക്കൂർ നീണ്ടുനിൽക്കുന്ന നഗര സന്ദർശനതിനിടയിൽ പ്രധാനമന്ത്രി 3 പരിപാടികളിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി
narendra modi
Published on

കർണാടക: ബാംഗ്ലൂർ മെട്രോയുടെ യെല്ലോ ലൈൻ, ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെയും ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടകയിൽ എത്തും(Bangalore Metro). രാവിലെ 10.30 ന് എച്ച്എഎൽ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക.

ശേഷം റോഡ് മാർഗം കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലേക്ക് പോകും. അവിടെ കെഎസ്ആർ ബെംഗളൂരു-ബെലഗാവി തമ്മിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് യെല്ലോ ലൈനിലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാനമന്ത്രി രാവിലെ 11:45 യെല്ലോ ലൈൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം 4 മണിക്കൂർ നീണ്ടുനിൽക്കുന്ന നഗര സന്ദർശനതിനിടയിൽ പ്രധാനമന്ത്രി 3 പരിപാടികളിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശേഷം ഉച്ചയ്ക്ക് 2.45 ന് ഡൽഹിയിലേക്ക് മടങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com