
ഉത്തര്‍പ്രദേശില്‍ തഹസില്‍ദാറുടെ കാര്‍ ബൈക്കില്‍ ഇടിക്കുകയും ബൈക്ക് യാത്രികനെ റോഡിലൂടെ 30 കി മീ ദൂരം വലിച്ചിഴക്കുകയും ചെയ്തു. 35 വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു. തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള ബഹ്റൈച്ചില്‍ ആണ് ദാരുണ സംഭവം. പയാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര കുമാര്‍ ഹല്‍ദാര്‍ എന്നയാളാണ് മരിച്ചത്.
വീട്ടിലേക്ക് തിരികെ പോകുമ്പോൾ നന്‍പാറ- ബഹ്റൈച്ച് റോഡില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ അടിയില്‍ പെടുകയായിരുന്നു നരേന്ദ്ര കുമാര്‍. അപകടം നടക്കുന്ന സമയം വാഹനത്തിലുണ്ടായിരുന്ന അസി. തഹസില്‍ദാര്‍ ശൈലേഷ് കുമാര്‍ അവസ്തിയെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് മോണികാ റാണി ശുപാര്‍ശ ചെയ്തു.