
ഖോവായ് : ത്രിപുരയിൽ ജവാൻ തന്റെ ഒരു വയസ്സുള്ള മകളെ വിഷം കൊടുത്ത് കൊന്നതായി വിവരം(murder). ബെഹലബാരി ഗ്രാമ സ്വദേശിയും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ഉദ്യോഗസ്ഥനുമായ രതിന്ദ്ര ദെബ്ബർമയാണ് മകളായ സുഹാനി ദെബ്ബർമയ്ക്ക് വിഷം കൊടുത്ത് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കുട്ടിയുടെ അമ്മയെ ബിസ്ക്കറ്റ് വാങ്ങാനെന്ന വ്യാജേന പറഞ്ഞു വിട്ട ശേഷമാണ് ഇയാൾ കുഞ്ഞിന് വിഷം നൽകിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഉടൻ തന്നെ ഖോവായ് ജില്ലാ ആശുപത്രിയിലേക്കും അഗർത്തലയിലെ ജിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ജവാൻ ഒരു ആൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നതായും എന്നാൽ രണ്ട് പെൺമക്കളെ പ്രസവിച്ചതിൽ തന്നോട് പോലും ദേഷ്യം ഉണ്ടായിരുന്നതായും ഇക്കാരണത്താൽ നിരന്തരം പീഡിപ്പിച്ചതിരുന്നതായും കുട്ടിയുടെ അമ്മ മിതാലി ദെബ്ബർമ വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.