രാജസ്ഥാനില്‍ കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ ക്രെഡിറ്റായി; തിരിച്ചു നല്‍കാനാകില്ലെന്ന് കര്‍ഷകന്‍

രാജസ്ഥാനില്‍ കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ ക്രെഡിറ്റായി; തിരിച്ചു നല്‍കാനാകില്ലെന്ന് കര്‍ഷകന്‍
Updated on

രാജസ്ഥാനിലെ ഒരു കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ ക്രെഡിറ്റായി. അബദ്ധം അറിഞ്ഞ ബാങ്ക് അധികൃതര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് നല്‍കാനാകില്ലെന്ന് കര്‍ഷകന്‍. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഛോട്ടാ ലാംബ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. കര്‍ഷകനായ കനാറാം ജാട്ടിനാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 16 ലക്ഷം രൂപ അബദ്ധത്തില്‍ കിട്ടിയത്.

ഇതില്‍ സന്തോഷവാനായ ജാട്ട് ഉടന്‍ തന്നെ ലഭിച്ച 15 ലക്ഷം രൂപ വ്യക്തിഗത വായ്പ തീര്‍ക്കാനായി വിനിയോഗിച്ചു. അതേസമയം, ന്യൂ ഇന്ത്യ ഇഷൂറന്‍സ് കമ്പനിയ്ക്ക് വിള ഇന്‍ഷൂറന്‍സ് പ്രീമിയമായി നല്‍കേണ്ട തുകയാണ് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത് കര്‍ഷകന് നല്‍കിയത്.

Related Stories

No stories found.
Times Kerala
timeskerala.com